Header Ads

  • Breaking News

    കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ


    പരീക്ഷാഫലം

    ഒന്നാം സെമസ്റ്റർ ബി.എഡ്  ഡിഗ്രി  (റെഗുലർ /സപ്ലിമെൻറ്ററി/ ഇംപ്രൂവ്‌മെന്റ്) നവംബർ 2021 പരീക്ഷാഫലം  സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 22.12.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

     

    രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ്, എം.എ. ഇംഗ്ലീഷ്, എം.എ. ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ ) ഏപ്രിൽ 2021 പരീക്ഷകളുടെ ഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 24.12.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

    പരീക്ഷാ ടൈം ടേബിൾ

    04.01.2023 നു ആരംഭിക്കുന്ന സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) ഒക്ടോബർ 2022 പരീക്ഷകളുടെ ടൈം ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

    പരീക്ഷാവിജ്ഞാപനം

    ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി  കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ്  മെഷീൻ ലേർണിംഗ്   (റഗുലർ 2022 അഡ്മിഷൻ / സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് – 2020, 2021 അഡ്മിഷൻ)  ഒക്ടോബർ 2022 പരീക്ഷയുടെ വിജ്ഞാപനം സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാ രജിസ്ട്രേഷനുള്ള ലിങ്ക് 2022 ഡിസംബർ  19 മുതൽ 2023 ജനുവരി 4 വരെ ലഭ്യമാകും.

    No comments

    Post Top Ad

    Post Bottom Ad