Header Ads

  • Breaking News

    ആറളം ഫാമിലെ കൃഷിയിടത്തിലേക്ക് കടന്ന കടുവയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു




    ആറളം ഫാമിലെ കൃഷിയിടത്തിലേക്ക് കടന്ന കടുവയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. ഫാമിലെ ഒന്നാം ബ്ലോക്കിൽ കണ്ടെത്തിയ കടുവ കൃഷിയിടത്തിൽ തന്നെയുണ്ടെന്ന നിഗമനത്തിലാണ് വനം വകുപ്പ്.

    രണ്ട്, ഒന്ന് ബ്ലോക്കുകൾ വഴി അഞ്ചാം ബ്ലോക്കിലേക്ക് കടന്നെങ്കിലും അഞ്ചു ദിവസമായിട്ടും കടുവയുടെ കാൽപാടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. കടുവ അഞ്ചിൽ നിന്നും രണ്ടാം ബ്ലോക്കിലേക്ക് തിരികെ പ്രവേശിച്ചതായുള്ള പ്രചാരണത്തെ തുടർന്ന് വനം വകുപ്പ് ഫാമിനോട് ചേർന്നുള്ള പുഴയോരങ്ങളിലും മറ്റും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വരും ദിവസങ്ങളിലും പരിശോധനയും പട്രോളിങ്ങും തുടരുമെന്ന് കൊട്ടിയൂർ റെയ്‌ഞ്ചർ സുധീർ നെരോത്ത് പറഞ്ഞു.



    No comments

    Post Top Ad

    Post Bottom Ad