Header Ads

  • Breaking News

    കന്യാകുമാരിയില്‍ നടുറോഡില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു




     ഭാര്യയുടെ വസ്ത്രധാരണത്തിലുള്ള ദേഷ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കന്യാകുമാരി: കന്യാകുമാരി തക്കലയില്‍ നടുറോഡില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഴകിയമണ്ഡപത്ത് ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തച്ചലോട് സ്വദേശി എബനേസര്‍ (37) ആണ് ഭാര്യ ജെബ ബെര്‍നിഷ (32)യെ വെട്ടിക്കൊന്നത്.തുടര്‍ന്ന് വീട്ടിലെത്തി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിന്നീട് ഇയാള്‍ സ്വയം ആശുപത്രിയില്‍ എത്തി ചികിത്സ തേടുകയായിരുന്നു.ഭാര്യയുടെ വസ്ത്രധാരണത്തിലുള്ള ദേഷ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജെബ അടുത്തകാലത്തായി തിരുവനന്തപുരത്ത് ബ്യൂട്ടിഷ്യന്‍ കോഴ്‌സ് പഠിക്കാന്‍ പോകുന്നുണ്ടായിരുന്നു. ഇതിനു ശേഷം ജെബയുടെ വസ്ത്രധാരണരീതിയില്‍ മാറ്റം വന്നു. ഇതേചൊല്ലി ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.


    No comments

    Post Top Ad

    Post Bottom Ad