ക്യു.ആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ ഇക്കാര്യം അറിഞ്ഞിരിക്കണം; കേരള പൊലീസ്
ക്യു.ആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി ഫെയ്സ് ബുക്ക് പോസ്റ്റുമായി കേരള പൊലീസ്. ആധുനിക ജീവിതത്തിൽ ക്യു.ആർ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറി കഴിഞ്ഞിരിക്കുകയാണ്.ക്യു.ആർ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് കേരള പൊലീസ് പോസ്റ്റിലൂടെ പറയുന്നു. ഇമെയിലുകളിലെ, എസ്.എം.എസിലെ സംശയകരമായ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് അപകടകരമെന്നത് പോലെ ക്യു.ആർ കോഡുകളിൽ സംഭരിച്ചിരിക്കുന്ന URL കൾ എല്ലാം ശരിയാകണമെന്നില്ല. ഒരു ഫിഷിംഗ് വെബ്‌സൈറ്റിലേക്ക് കൊണ്ടു പോകാൻ അതിന് കഴിഞ്ഞേക്കും. ക്യു.ആർ കോഡ് സ്കാനർ ആപ്പ് സെറ്റിംഗ്സിൽ “open URLS automatically’ എന്ന ഓപ്ഷൻ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം.
.jpg)

No comments
Post a Comment