റോഡരികില്‍ നിന്നവരുടെ ഇടയിലേക്ക് കാറ് പാഞ്ഞുകയറി മൂന്നുപേർക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരിൽ റോഡരികില്‍ നിന്നവരുടെ ഇടയിലേക്ക് കാറ് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. രണ്ട് കെഎസ്ഇബി ജീവനക്കാരനും ഒരു വൃദ്ധനും ആണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിൽ കായലോട് വെച്ചാണ് അപകടം നടന്നത്. വണ്ടിയോടിച്ച മാധവൻ എന്നയാൾ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. കാസർഗോഡ് നിന്നും വയനാട്ടിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇയാൾ.
അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments
Post a Comment