സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വ്യവസായ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. പതിനഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനം ഡിസംബര്‍ 14 ന് തുടങ്ങും. വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും, ലൈസന്‍സുകള്‍, ക്ലിയറന്‍സുകള്‍, വായ്പ, സബ്സിഡികള്‍, മാര്‍ക്കറ്റിംഗ് സൗകര്യങ്ങള്‍, ആധുനിക സാങ്കേതിക വിദ്യകള്‍, യന്ത്ര സാമഗ്രികളുടെ പ്രവര്‍ത്തനം എന്നിവ പരിശീലനത്തില്‍ പരിചയപ്പെടുത്തും. താല്പര്യമുള്ളവര്‍ മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447340506, 9446001655
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ര്‍പ്രെണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് സംരംഭകര്‍ക്കായി ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 15 മുതല്‍ ജനുവരി 6 വരെയാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ www.kied.info മുഖേന ഡിസംബര്‍ 14 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2550322, 2532890, 7012376994.
No comments
Post a Comment