പോക്സോ കേസിൽ ബാർബർ തൊഴിലാളി അറസ്റ്റിൽ
മയ്യിൽ: പോക്സോ കേസിൽ ബാർബർ തൊഴിലാളി അറസ്റ്റിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബാർബർ ഷോപ്പിൽ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ബാർബർ തൊഴിലാളി കൂത്തുപറമ്പ് സ്വദേശിയും മയ്യിൽ സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ മാമ്പള്ളി ഖലീലിനെ (41) യാണ് പോലീസ് ഇൻസ്പെക്ടർ ടി.പി.സുമേഷ് പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ജനുവരി മാസം 12 ന് സന്ധ്യക്കാണ് പരാതിക്കാസ്പദമായ സംഭവം. ബാർബർ ഷോപ്പിൽ വെച്ച് കുട്ടിയെ ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ മയ്യിൽ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

No comments
Post a Comment