Header Ads

  • Breaking News

    സർവീസുകളുടെ അപര്യാപ്തതയും അമിത ടിക്കററ് നിരക്കും; കാത്തിരുന്ന് ലഭിച്ച കണ്ണൂർ എയർപോർട്ടിൽ പ്രവാസികൾക്ക് നിരാശ മാത്രം



    കാത്തിരുന്ന് ലഭിച്ച കണ്ണൂർ എയർപോർട്ട് ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ. വിമാനസർവീസുകളുടെ അപര്യാപ്തതയും അമിത ടിക്കററ് നിരക്കുമാണ് പ്രവാസികളെ കണ്ണൂർ എയർപോർട്ടിലൂടെയുളള യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ( expats issue about kannur airport )

    പ്രവർത്തനം തുടങ്ങി നാലു വർഷം പിന്നിടുമ്പോഴും വിമാനസർവീസുകൾ കാര്യമായി വർധിച്ചിട്ടില്ല. പുതിയ കമ്പനികളും സർവീസിനെത്തുന്ന സാഹചര്യവും ഉണ്ടായിട്ടില്ല . കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ വിഷയത്തിൽ ഉണ്ടാവണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ഒരു നീക്കവും സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പ്രവാസികൾ പരാതിപ്പെടുന്നത്.

    No comments

    Post Top Ad

    Post Bottom Ad