പവർ കേബിൾ ജോയിന്റിംഗ് കോഴ്‌സ്:അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഗവ. എഞ്ചിനിയറിംഗ് കോളജിലെ കണ്ടിന്യൂയിങ്ങ് എജുക്കേഷൻ സെന്ററിന് കീഴിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം ആരംഭിക്കുന്ന പവർ കേബിൾ ജോയിന്റിംഗ് കോഴ്‌സിന് അപേക്ഷിക്കാം.
എസ് എസ് എൽ സി/ഐ ടി ഐ വയർമാൻ, ഇലക്ട്രീഷ്യൻ, കെ ജി സി ഇ, പോളിടെക്‌നിക് ഡിപ്ലോമ യോഗ്യതയുള്ളവർക്കും ഇലക്ട്രിക്കൽ കോൺട്രാക്ടർമാർമാർക്കും അപേക്ഷിക്കാം. ആറ് ദിവസത്തെ കോഴ്‌നിനു ഫീസ് 5000 രൂപ. അപേക്ഷാഫോറം കോളേജിലെ കണ്ടിന്യൂയിങ്ങ് എഡുക്കേഷൻ സെന്ററിൽ നിന്നും ലഭിക്കും. അവസാന തീയ്യതി: ഡിസംബർ 30. ഫോൺ: 94446031710, 9446680061

No comments
Post a Comment