Header Ads

  • Breaking News

    'ഒരു കമ്യൂണിസ്റ്റിന്റെ കൈയില്‍ രണ്ടു തോക്കുകള്‍ ഉണ്ടായിരിക്കണം'; പി. ജയരാജനെ അനുകൂലിച്ച് കണ്ണൂരില്‍ ബോര്‍ഡ്




    കണ്ണൂര്‍: പി. ജയരാജനെ പിന്തുണച്ചുകൊണ്ട് കണ്ണൂരില്‍ ഫ്‌ലെക്‌സ് ബോര്‍ഡ്. അഴീക്കോട് സൗത്ത് കാപ്പിലപീടികയിലെ വഴിയോരത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. പി. ജയരാജന്‍ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവും ഫ്‌ളക്‌സില്‍ ഉണ്ട്.

    ‘ഒരു കമ്യൂണിസ്റ്റിന്റെ കൈയില്‍ രണ്ടു തോക്കുകള്‍ ഉണ്ടായിരിക്കണം, ഒന്ന് വര്‍ഗ ശത്രുവിനു നേരേയും രണ്ടു സ്വന്തം നേതൃത്വത്തിനു നേരേയും’ എന്ന് ഫ്‌ലെക്‌സില്‍ കുറിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ആരാണു സ്ഥാപിച്ചതെന്ന് വ്യക്തമായിട്ടില്ല.



    No comments

    Post Top Ad

    Post Bottom Ad