തലശ്ശേരിയിൽ പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെയും,അമ്മയെയും വധിക്കാൻ ശ്രമിച്ച യുവാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
തലശ്ശേരി :2022 ഒക്ടോബർ 12 നാണ് ,പുന്നോൽ സ്വദേശിയായ ബാബു (28 ) ,19 കാരിയായ വിദ്യാർത്ഥിനിയുടെ വീട്ടിൽ കയറി ചെന്ന് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ വീട്ടിൽ വന്ന് കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ച അമ്മയ്ക്കും കുത്തേറ്റിരുന്നു. പ്രതി ജാമ്യം നൽകിയാൽ വീണ്ടും കുറ്റം ചെയ്യാൻ സാധ്യത ഉള്ളതിനാൽ കോടതി പ്രതിയുടെ ജാമ്യം നിഷേധിച്ചു.

No comments
Post a Comment