Header Ads

  • Breaking News

    പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം നാളെ സമാപിക്കും






    പറശ്ശിനിക്കടവ് : പറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധിയിൽ പുത്തരി തിരുവപ്പന ഉത്സവം ചൊവ്വാഴ്ച രാവിലെ നടക്കുന്ന കലശാട്ടത്തോടെ സമാപിക്കും. ഉത്സവം മൂന്നാംദിവസം പിന്നിട്ടപ്പോൾ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

    തിങ്കളാഴ്ച രാവിലെ തിരുവപ്പനയും ഉച്ചയ്ക്കുശേഷം വെള്ളാട്ടവും നടക്കും. ചൊവ്വാഴ്ച വൈകിട്ട് വെള്ളാട്ടമുണ്ടാകും. സിസംബർ ഏഴുമതൽ പതിവ് ചടങ്ങുകളും ആരംഭിക്കും. അഞ്ച്, ആറ് തീയതികളിൽ രാത്രി കഥകളി ഉണ്ടായിരിക്കും.

    മുത്തപ്പൻ കഥകളിയോഗത്തിന്റെ നേതൃത്വത്തിൽ കഥകളി കലാകാരന്മാരെ അണിനിരത്തും. പറശ്ശിനിക്കടവ് കച്ചവടക്ഷേമ സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ഞായറാഴ്ച നടന്നു.




    No comments

    Post Top Ad

    Post Bottom Ad