Header Ads

  • Breaking News

    വീട്ടില്‍ പ്രസവം: നവജാതശിശു മരിച്ചു, കേസെടുത്ത് പൊലീസ്

    യുവതി വീട്ടിലെ കിടപ്പുമുറിയില്‍ പ്രസവിച്ച നവജാതശിശു മരിച്ചു. വളപട്ടണം കീരിയാട് പാത്തുന്നീസില്‍ സജീര്‍ അബ്ദുള്‍ റഹ്‌മാന്റെ കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ വളപട്ടണം പോലീസ് കേസെടുത്തു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.

    ഭാര്യ ഒമ്പതുമാസം ഗര്‍ഭിണിയായിരുന്നുവെന്നും, പെട്ടെന്നുള്ള അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് കിടപ്പുമുറിയില്‍ പ്രസവിക്കുകയായിരുന്നുവെന്നും സജീര്‍ പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെയും യുവതിയെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നുവെന്ന് മൊഴിയിലുണ്ട്.

    No comments

    Post Top Ad

    Post Bottom Ad