ഒരേ പാഠഭാഗം മൂന്ന് അധ്യാപകരിൽ നിന്ന് ഒരേസമയം പഠിക്കാം, ഉദ്ഘാടനത്തിനൊരുങ്ങി വേദിക് ഇ- സ്കൂൾ ലേണിംഗ് പ്ലാറ്റ്ഫോം

നൂതന സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ സജ്ജമാക്കിയ വേദിക് ഇ- സ്കൂൾ ലേണിംഗ് പ്ലാറ്റ്ഫോം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഡിസംബർ 7-ന് എറണാകുളം ഹോട്ടൽ ക്രൗൺപ്ലാസയിൽ ഉദ്ഘാടനം ചെയ്യും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വ്യത്യസ്ഥത പുലർത്തുന്ന പഠന രീതിയാണ് വേദിക് ഇ- സ്കൂൾ ലേണിംഗ് പ്ലാറ്റ്ഫോം കാഴ്ചവെയ്ക്കുന്നത്.
ഭാഷാ പഠനം, സ്കിൽ ഡെവലപ്മെന്റ്, സിവിൽ സർവീസ് പരിശീലനം, എൻട്രൻസ് കോച്ചിംഗ് തുടങ്ങിയ അനുബന്ധ സേവനങ്ങളും ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാണ്. 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരേ പാഠഭാഗം മൂന്ന് അധ്യാപകരിൽ നിന്ന് ഒരേസമയം പഠിക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ഡിജിറ്റൽ ലൈബ്രറി ഒരുക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് ആവശ്യാനുസരണം പുസ്തകങ്ങൾ വായിക്കുവാൻ സാധിക്കുന്നതാണ്. മത്സര പരീക്ഷകൾക്കും മാതൃകാ പരീക്ഷകൾക്കും പ്രത്യേകം തയ്യാറാക്കിയ ക്ലാസുകൾ, ലാംഗ്വേജ്, കരിയർ സോണുകൾ, സോഫ്റ്റ് സ്കിൽ ഡെവലപ്മെന്റ് സോൺ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ സ്കൂൾ അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതാണ് പഠന രീതിയെന്ന് വേദിക് ഇ- സ്കൂൾ ലേണിംഗ് പ്ലാറ്റ്ഫോം അധികൃതർ വ്യക്തമാക്കി.
No comments
Post a Comment