Header Ads

  • Breaking News

    സംസ്ഥാനത്ത് പുതുവർഷത്തോടനുബന്ധിച്ചുള്ള ലഹരി ഉപയോഗം തടയാൻ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും: ഡിജിപി




     പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് പൊലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഡി.ജി.പി അനിൽ കാന്ത്. കേരള പൊലീസിൽ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

    ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കലിൽ കൂടുതൽ പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പേട്ടതുള്ളൽ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad