നാളെ കേരള ബാങ്ക് ഓൺലൈൻ ഇടപാടുകൾ തടസപ്പെടാൻ സാധ്യത
കണ്ണൂർ: കേരള ബാങ്ക് പുതിയ കോര്‍ ബാങ്കിംഗ് സൊല്യൂഷനിലേക്ക് മാറുന്നതിനാല്‍ നാളെ രാവിലെ 12 മുതല്‍ എടിഎം, ഓണ്‍ലൈന്‍ ഇടപാടുകള്‍ എന്നിവ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.ജില്ലാ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ച് കേരള ബാങ്ക് രൂപീകരിച്ചതിനെ തുടര്‍ന്നുള്ള ഐടി സംയോജനത്തിന്റെ ഭാഗമായി ജില്ലയിലെ ശാഖകളുടെ ഐഎഫ്എസ് കോഡുകളിൽ 19 മുതല്‍ മാറ്റമുണ്ടാകും. പുതിയ കോഡ് സംബന്ധമായ വിവരങ്ങള്‍ ബാങ്ക് ശാഖകളില്‍നിന്നു ലഭിക്കും

No comments
Post a Comment