Header Ads

  • Breaking News

    രാഹുലിന്‍റെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പ്രിയങ്കയുടെ മഹിളാ മാര്‍ച്ചുമായി കോണ്‍ഗ്രസ്




    രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ പ്രിയങ്കാ ഗാന്ധി നയിക്കുന്ന മഹിളാ മാര്‍ച്ച് സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. രാജ്യത്തുടനീളം കടന്നുപോകുന്ന മാര്‍ച്ച് രണ്ടു മാസത്തോളം നീണ്ടു നില്‍ക്കും. ഭാരത് ജോഡോ യാത്ര അവസാനിക്കുന്ന 2023 ജനുവരി 26 ന് ‘ഹാത് സേ ഹാത് ജോഡോ അഭിയാന്‍’ എന്ന പേരില്‍ മാര്‍ച്ച് ആരംഭിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.

    ഗ്രാമ, ബ്ലോക്ക് തലങ്ങളില്‍ പദയാത്രകള്‍, ജില്ലാ തലങ്ങളില്‍ കണ്‍വെന്‍ഷന്‍, സംസ്ഥാന തലത്തില്‍ റാലി എന്നിവയെല്ലാം മഹിളാ മാര്‍ച്ചിന്‍റെ ഭാഗമായി സംഘടിപ്പിക്കും. ഇതിനുപുറമേ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്ത്രീകളെ അണിനിരത്തി എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും മഹിളാ റാലി നടക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. 2023 മാര്‍ച്ച് 26-ന് പരിപാടി സമാപിക്കും.

    രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലൂടെ ഉണ്ടായ ആവേശം നിലനിര്‍ത്താനും പാര്‍ട്ടിയുടെ താഴേതട്ടിലേക്ക് വ്യാപിപിക്കാനുമാണ് പുതിയ പ്രചാരണ പരിപാടി നടത്തുന്നത്. യാത്രയുടെ സന്ദേശം സംബന്ധിച്ച രാഹുലിന്റെ കത്ത് പ്രചാരണ വേളയില്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad