Header Ads

  • Breaking News

    കാപ്പ പ്രകാരം നാടുകടത്തിയ പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ



    കണ്ണൂർ : കാപ്പ നിയമ പ്രകാരം നാടുകടത്തിയ പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ. കാപ്പ കേസ് പ്രതി പറക്കളായി റംഷീദ് സുഹൃത്ത് അമ്പലത്തറ സുബൈർ എന്നിവരാണ് അറസ്റ്റിലായത്. ഹോസ്ദുർഗ്ഗ് പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

    കവർച്ച, അടിപിടി, മയക്കു മരുന്ന് കടത്ത് അടക്കം അഞ്ചിലേറെ കേസിൽ പ്രതിയായ റംഷീദിനെ കണ്ണൂർ റേഞ്ച് ഡിഐജി കാസറഗോഡ് ജില്ലയിൽ നിന്നും നാടുകടത്തി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലഹരിമരുന്നായ എംഡിഎംഎയുമായി പിടിയിലാകുന്നത്

    No comments

    Post Top Ad

    Post Bottom Ad