Header Ads

  • Breaking News

    ബ്രിട്ടണില്‍ മലയാളി യുവതിയും കുട്ടികളും കൊല്ലപ്പെട്ട സംഭവം, കണ്ണൂര്‍ സ്വദേശിയായ ഭര്‍ത്താവ് അറസ്റ്റില്‍



    കൊച്ചി: ബ്രിട്ടണില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും രണ്ട് മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാന്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം. മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ടത് മുപ്പത് ലക്ഷം രൂപയാകുമെന്ന് അഞ്ജുവിന്റെ കുടുംബം പറയുന്നു. അഞ്ജുവിനെ ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി സാജു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണ് പോലീസ് ഔദ്യോഗികമായി സ്ഥീരികരിച്ചിട്ടുണ്ട്. ഇക്കാര്യം വൈക്കത്തുള്ള അഞ്ജുവിന്റെ കുടുംബത്തെ പോലീസ് അറിയിച്ചു. സാജുവിനെ 72 മണിക്കൂര്‍ കൂടി കസ്റ്റഡിയില്‍ സൂക്ഷിക്കുമെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നുമാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

    കഴിഞ്ഞ ദിവസമാണ് ബ്രിട്ടണിലെ കെറ്ററിങ്ങില്‍ അഞ്ജുവിനെയും ആറ് വയസ്സുള്ള മകന്‍ ജീവയെയും നാല് വയസ്സുള്ള മകള്‍ ജാന്‍വിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവതിയെ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലുമാണ് കണ്ടെത്തിയത്. ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോള്‍ രക്തം വാര്‍ന്ന് മരിച്ചു കിടക്കുകയായിരുന്നു അഞ്ജു. കുഞ്ഞുങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

    No comments

    Post Top Ad

    Post Bottom Ad