Header Ads

  • Breaking News

    പെന്‍ഷന്‍: വിവരങ്ങള്‍ നല്‍കണം


    കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്ന് വിവിധ പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ 2023 മുതല്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിന് വിവരങ്ങള്‍ സമര്‍പ്പിക്കണം. ഓഫീസറോ ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസറോ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് കോപ്പി, പെന്‍ഷന്‍ പാസ്ബുക്ക്/കാര്‍ഡ് കോപ്പി, നിലവില്‍ പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ബാങ്ക് പാസ് ബുക്ക് കോപ്പി (കേരള ബാങ്ക് മുഖാന്തിരം പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുതുക്കിയ അക്കൗണ്ട് ഐ.എഫ്.എസ്.സി കോഡ്) എന്നിവ 31നകം കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ എത്തിയ്ക്കണം. 2019 ഡിസംബര്‍ 31 വരെയുള്ള പെന്‍ഷനര്‍മാരില്‍ ഇനിയും മസ്റ്ററിങ് പൂര്‍ത്തിയാക്കാതെ പെന്‍ഷന്‍ മുടങ്ങിയവര്‍ക്ക് അക്ഷയ കേന്ദ്രം വഴി എല്ലാ മാസവും ഒന്നു മുതല്‍ 20 വരെ മസ്റ്ററിങ് നടത്താം.

    No comments

    Post Top Ad

    Post Bottom Ad