Header Ads

  • Breaking News

    വിമാനത്താവള സന്ദർശനം: വിദ്യാർത്ഥികൾക്ക് 31 വരെ അവസരം





    കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സന്ദർശക ഗ്യാലറിയിൽ നിന്ന് വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും കാണാൻ വിമാനത്താവളത്തിന്റെ നാലാം വാർഷിക ത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഒരുക്കിയ അവസരം ഡിസംബർ 31 വരെ നീട്ടി. 

    വിദ്യാർത്ഥികൾക്ക് 25 രൂപയും അവരെ അനുഗമിക്കുന്ന ജീവനക്കാർക്ക് 50 രൂപയും എന്ന നിരക്കിൽ തന്നെയായിരിക്കും തുടർന്നും പ്രവേശനം.
    സന്ദർശനത്തിന് എത്തുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പേര് രേഖപ്പെടുത്തിയ ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ കത്തോടുകൂടിയാണ് വരേണ്ടത്. സന്ദർശന സമയം രാവിലെ ഒമ്പത് മണിമുതൽ വൈകീട്ട് ആറ് മണിവരെയാണ്. വിമാനം പുറപ്പെടുന്നതും ഇറങ്ങുന്നതുമായ സമയം സ്കൂൾ അധികൃതർ മുൻകൂട്ടി മനസ്സിലാക്കി സമയക്രമം പാലിക്കുന്നത് ഉചിതമായിരിക്കും. 
    PH: 0490 2481000




    No comments

    Post Top Ad

    Post Bottom Ad