Header Ads

  • Breaking News

    ചെറുകിട നഗര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പയ്യന്നൂരിലെ 23 റോഡുകൾ വികസിപ്പിക്കും


    പയ്യന്നൂർ: നഗരവുമായി ബന്ധപ്പെടുന്ന 5 പൊതുമരാമത്ത് റോഡുകളും , 18 നഗരസഭ റോഡുകളും ചെറുകിട നഗര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കും. നിലവിലുള്ള റോഡുകൾ 12 മീറ്റർ വീതിയിലേക്ക് വികസിക്കുമ്പോൾ അധികമായി ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിസ്തീർണ്ണവും, സ്ഥല വിലയും തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുവാൻ , പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ടി. ഐ. മധുസൂദനൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

    റോഡുകളുടെ സർവ്വേ നടത്തി അലൈൻമെന്റ് തയ്യാറാക്കാനുള്ള അനുമതി ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും തീരുമാനിച്ചു. നിർദ്ദിഷ്ട ആറുവരി ദേശീയപാത വഴിമാറി പോകുമ്പോൾ പയ്യന്നൂരിന്റെയും പെരുമ്പയുടെയും അവസ്ഥയിലുണ്ടാകുന്ന ആശങ്കയെ തുടർന്നാണ് എം.എൽ.എ. മുൻകൈ എടുത്ത് പയ്യന്നൂരിലെ ചെറുകിട റോഡുകൾ വികസിപ്പിക്കുവാൻ പദ്ധതി തയ്യാറാക്കിയത്.

    നഗരസഭ ചെയർപേഴ്‌സൺ കെ.വി. ലളിത, വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി. വിശ്വനാഥൻ, കെ.ആർ.എഫ്.ബി. പ്രോജക്ട് കോ-ഓർഡിനേറ്റർ സി. ദേവേശൻ, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, നഗരസഭ എൻജിനീയർ ഉണ്ണി, പൊതുമരാമത്ത് സെക്ഷൻ എൻജിനീയർ ടി.വി. ഭാസ്കരൻ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad