Header Ads

  • Breaking News

    19കാരിയെ പ്രലോഭിപ്പിച്ചും മയക്കുമരുന്ന് നല്‍കിയും പീഡനം; 3 പേര്‍ അറസ്റ്റില്‍





    കാസര്‍കോട്ട് പത്തൊന്‍പത് വയസുകാരിയെ മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചും പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പട്ള അരീക്കാലയിലെ ഷൈനിത്ത് കുമാര്‍, ഉളിയത്തടുക്കയിലെ എന്‍ പ്രശാന്ത്, ഉപ്പള സ്വദേശി മോക്ഷിത്ത് ഷെട്ടി എന്നിവരാണ് അറസ്റ്റിലായത്.

    കാസര്‍കോട് ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്തൊന്‍പത് വയസുകാരിയാണ് പീഡനത്തിന് ഇരയായത്. പ്രണയം നടിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മറ്റുള്ളവര്‍ക്ക് കാഴ്ച വച്ചതായാണ് പരാതി. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങള്‍ ചൂഷണം ചെയ്താണ് പ്രതികള്‍ യുവതിയെ പീഡിപ്പിച്ചത്. ഭക്ഷണം വാങ്ങാന്‍ പരിചയക്കാരനായ മോക്ഷിത്തിനോട് യുവതി പണം കടം ചോദിച്ചിരുന്നു. ഇയാളാണ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് 19കാരി പൊലീസില്‍ നല്‍കിയ മൊഴി.

    തുടര്‍ന്ന് പ്രണയം നടിച്ച് ഇയാള്‍ പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ട് പോയി മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുകയായിരുന്നു. ഒരു സ്ത്രീ ഉള‍്പ്പടെ ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പിടികൂടാനുള്ള ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചിലിലാണ് പൊലീസുള്ളത്. കാസര്‍കോട്, ചെര്‍ക്കള, മംഗളൂരു, തൃശൂര്‍ എന്നിവിടങ്ങലില്‍ കൊണ്ട് പോയി പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് നല്കിയാണ് പ ലസ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചത്. തുടര്‍ച്ചയായ പീഡനം മൂലം മാസിക പ്രശ്നങ്ങളെ തുടര്‍ന്ന് യുവതി ചികിത്സയിലാണ്. ഇവിടെ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം യുവതി പുറത്ത് പറഞ്ഞത്.

    അഴിയൂരില്‍ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയെ ലഹരി മരുന്നിന് അടിമയാക്കി ലഹരി കടത്തിന് ഉപയോഗിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ബാലാവകാശ കമ്മീഷന്‍ പെണ്‍കുട്ടിയെ കാണാതെ മടങ്ങിയത് അടുത്തിടെയാണ്. സ്കൂളില്‍ സിറ്റിംഗ് നടത്തി അന്വേഷണ ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയ കമ്മീഷന്‍ പൊലീസിന് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. പെണ്‍കുട്ടിയില്‍ നിന്ന് പിന്നീട് വിവരങ്ങള്‍ തേടുമെന്നാണ് കമ്മീഷന്‍റെവിശദീകരണം


    No comments

    Post Top Ad

    Post Bottom Ad