Header Ads

  • Breaking News

    മസാജ് ചെയ്യുന്ന യുവതിയുടെ ചിത്രവുമായി നിലമ്പൂരിലെ 19 കാരൻ 10 ദിവസം കൊണ്ട് കുടുക്കിയത് 131 പേരേ




    ഉഴിച്ചിൽ വാഗ്ദാനമേകി യുവതിയുടെ ചിത്രമുപയോഗിച്ച് ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അന്വേഷിച്ചവർക്ക് നാട്ടുകാരിയുടെ ഫോൺനമ്പർ നൽകുകയും ചെയ്ത കേസിൽ 19 വയസ്സുകാരൻ അറസ്റ്റിൽ. ചോക്കാട് സ്വദേശി ക്രിസ്റ്റോൺ ജോസഫ് ആണ് അറസ്റ്റിലായത്. മസാജ് ചെയ്തുനൽകുന്ന 32 വയസ്സുകാരിയുടേതെന്ന മട്ടിലാണ് ഇന്റർനെറ്റിൽനിന്നു സംഘടിപ്പിച്ച ചിത്രമുപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത്.

    10 ദിവസം കൊണ്ടുതന്നെ 131 പേർ ഇതിലെത്തി സൗഹൃദം സ്ഥാപിച്ചു. പലരും ഫോൺനമ്പർ ആവശ്യപ്പെട്ടു. ഇവർക്കെല്ലാം യുവാവ് തന്റെ നാട്ടുകാരിയായ യുവതിയുടെ നമ്പർ നൽകി. ഫോണിലേക്ക് വിളികൾ എത്തിയതോടെ ഇതൊന്നുമറിയാത്ത യുവതി കാളികാവ് പോലീസിൽ പരാതിയുമായെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്. ഉഴിച്ചിലിലൂടെ ശാരീരികസുഖം നൽകുമെന്നായിരുന്നു വാഗ്ദാനം.

    4000 രൂപയുടെ പൂർണ ഉഴിച്ചിൽ മുതൽ 2000 രൂപയുടെ സുഖചികിത്സ വരെ വാഗ്ദാനം ചെയ്തിരുന്നു. പരസ്യവാചകത്തിലും മെസഞ്ചർ വഴിയുള്ള സ്വകാര്യ സന്ദേശ കൈമാറ്റത്തിലും ഏറെപ്പേർ ആകൃഷ്ടരായി. ആവശ്യപ്പെട്ട പണം നൽകി ഉഴിച്ചിൽ നടത്താൻ പലരും സന്നദ്ധരായിരുന്നു. കുറച്ച് സ്ത്രീകളും ഈ അക്കൗണ്ടിന്റെ സൗഹൃദവലയത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

    അക്കൗണ്ട് ഉണ്ടാക്കി 10 ദിവസത്തിനകം യുവാവ് പിടിയിലായതിനാൽ സാമ്പത്തികത്തട്ടിപ്പിന് വഴിയൊരുങ്ങിയില്ലെന്ന് പോലീസ് പറഞ്ഞു. കാളികാവ് സബ് ഇൻസ്പെക്ടർ ടി.പി. മുസ്തഫ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽസലീം, പ്രവീൺ എന്നിവർ ചേർന്നാണ് ക്രിസ്റ്റോൺ ജോസഫിനെ പിടികൂടിയത്. യുവതിയുടെ പരാതിയിൽ ഐ.ടി. നിയമപ്രകാരമാണ് കേസ്.


    No comments

    Post Top Ad

    Post Bottom Ad