Header Ads

  • Breaking News

    10 വര്‍ഷം മുമ്പ് കാണാതായ യുവതിയെയും യുവാവിനെയും ബംഗളൂരുവില്‍ കണ്ടെത്തി




    മലപ്പുറം: പത്തുവർഷം മുൻപ് മലപ്പുറത്ത് നിന്ന് കാണാതായ യുവാവിനെയും യുവതിയെയും ബംഗളൂരുവിൽ നിന്ന് കണ്ടെത്തി. ചീക്കോട് സ്വദേശികളായ സൈഫൂന്നീസയെയും സബീഷിനെയുമാണ് ബംഗളൂരുവിൽ നിന്ന് കണ്ടെത്തിയത്.

    2012ൽ വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇരുവരെയും കാണാതായത്. പത്തു വർഷമായി ബംഗളൂരുവിൽ വാടകവീട്ടിൽ തമാസിച്ചുവരികയായിരുന്നു ഇരുവരും.

    യുവതിയെയും യുവാവിനെയും മലപ്പുറം ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കി. മലപ്പുറം സി-ബ്രാഞ്ചിലെ ജില്ലാ മിസ്സിങ് പേഴ്സൺ ട്രേഡിങ് യൂണീറ്റാണ് ഇവരെ കണ്ടെത്തിയത്.


    No comments

    Post Top Ad

    Post Bottom Ad