Header Ads

  • Breaking News

    സിബിഎസ്ഇ 10, 12 പരീക്ഷാ ടൈംടേബിളായി



    ന്യൂഡൽഹി ∙ സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഇരു പരീക്ഷകളും ഫെബ്രുവരി 15നു തുടങ്ങുമെന്നു നേരത്തേ തന്നെ അറിയിച്ചിരുന്നെങ്കിലും ടൈംടേബിൾ വരാത്തത് അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു.
    പത്താം ക്ലാസ് പരീക്ഷ മാർച്ച് 21 നും 12–ാം ക്ലാസ് പരീക്ഷ ഏപ്രിൽ അഞ്ചിനും തീരും. മുൻവർഷത്തെപ്പോലെ രണ്ടു ഭാഗങ്ങളായിട്ടല്ല ഇത്തവണ പരീക്ഷ. പ്രധാന വിഷയങ്ങളുടെ തീയതികൾ:പത്താം ക്ലാസ്:

    ഫെബ്രുവരി 27: ഇംഗ്ലിഷ്, മാർച്ച് 1: മലയാളം, മാർച്ച് 4: സയൻസ്, മാർച്ച് 13: ഐടി/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, മാർച്ച് 17: ഹിന്ദി, മാർച്ച് 21: മാത്‌സ്

    പന്ത്രണ്ടാം ക്ലാസ്:

    ഫെബ്രുവരി 24: ഇംഗ്ലിഷ്, ഫെബ്രുവരി 28: കെമിസ്ട്രി, മാർച്ച് 2: ജ്യോഗ്രഫി, മാർച്ച് 6: ഫിസിക്സ്, മാർച്ച് 9: മലയാളം, മാർച്ച് 11: മാത്‌സ്, മാർച്ച് 16: ബയോളജി, മാർച്ച് 17: ഇക്കണോമിക്സ്, മാർച്ച് 20: പൊളിറ്റിക്കൽ സയൻസ്, മാർച്ച് 23: കംപ്യൂട്ടർ സയൻസ്, മാർച്ച് 29: ഹിസ്റ്ററി, മാർച്ച് 31: അക്കൗണ്ടൻസി, ഏപ്രിൽ 3: സോഷ്യോളജി, ഏപ്രിൽ 5: സൈക്കോളജി

    ടൈംടേബിളിന്റെ പൂർണരൂപം: cbse.gov.in


    No comments

    Post Top Ad

    Post Bottom Ad