Header Ads

  • Breaking News

    ജീവിതപങ്കാളി ഭിന്നശേഷിക്കാരെങ്കിൽ പൊതു സ്ഥലംമാറ്റമില്ല

    എടപ്പാൾ: ഭിന്നശേഷിയുള്ള ജീവിതപങ്കാളികളുള്ള സർക്കാർ ജീവനക്കാർക്ക് ഇനിമുതൽ പൊതുസ്ഥലംമാറ്റമുണ്ടാകില്ല. ഇവരെ പൊതുസ്ഥലംമാറ്റപരിധിയിൽ നിന്നൊഴിവാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. നേരത്തേ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് പൊതുസ്ഥലംമാറ്റത്തിൽനിന്ന് ഇളവുനൽകിയിരുന്നു.ഭിന്നശേഷിക്കാരായ ജീവിത പങ്കാളിയുള്ളവരെ സ്വന്തംജില്ലയിൽ താമസസ്ഥലത്തിനടുത്ത് നിലനിർത്തണമെന്നാവശ്യപ്പെട്ട് നിയമസഭാസമിതിക്കും പരാതികിട്ടിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad