Header Ads

  • Breaking News

    കണ്ണൂരില്‍ നിര്‍മാണത്തൊഴിലാളികള്‍ക്ക് കുത്തേറ്റു : പ്രതി പിടിയില്‍




    കണ്ണൂർ:   നഗരത്തില്‍ തൃശൂര്‍ സ്വദേശികളായ രണ്ട് നിര്‍മാണത്തൊഴിലാളികള്‍ക്ക് കുത്തേറ്റു. അത്താണിയിലെ എം.വി.ജിനു(26), നടുത്തറ നെല്ലിക്കുന്നിലെ അക്ഷയ് (21) എന്നിവര്‍ക്കാണ് കുത്തേറ്റത്. വര്‍ക്കല മുട്ടപ്പാലം സ്വദേശി രതീഷ്കുമാറാണ് (39) ഇരുവരെയും ആക്രമിച്ചത്. ഇയാളെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ യുവാക്കളെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    കണ്ണൂര്‍ ട്രാഫിക് സ്റ്റേഷന് സമീപത്തെ കെട്ടിടത്തില്‍ നിര്‍മാണ ജോലിക്ക് എത്തിയവരായിരുന്നു ജിനുവും അക്ഷയും. വെള്ളിയാഴ്ച രാത്രി വൈകി ഇവര്‍ നിര്‍മാണ പ്രവൃത്തിയെടുക്കുന്ന കെട്ടിടത്തിന് സമീപത്ത് രതീഷുമായി വാക്കുതര്‍ക്കമുണ്ടാവുകയും പ്രതി യുവാക്കളെ കുത്തുകയുമായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ കെട്ടിടത്തില്‍ നിര്‍മാണ ജോലി ചെയ്യുന്ന മറ്റ് തൊഴിലാളികളാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്.


    No comments

    Post Top Ad

    Post Bottom Ad