കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കുറയുന്നു
Type Here to Get Search Results !

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കുറയുന്നുമട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ്. 90,494 പേരാണ് ഒക്ടോബറിൽ കണ്ണൂർ വിമാനത്താവളം വഴി യാത്രചെയ്തത്. ഓഗസ്റ്റിൽ 1,11,692 പേരാണ് യാത്ര ചെയ്തത്. സെപ്റ്റംബറിൽ യാത്രക്കാരുടെ എണ്ണം 96,673 ആയി കുറഞ്ഞു.

ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിലാണ് കാര്യമായ കുറവുള്ളത്. ഓഗസ്റ്റിൽ 37,322 യാത്രക്കാരുണ്ടായിരുന്നത് സെപ്റ്റംബറിൽ 34,016 ആയും ഒക്ടോബറിൽ 28,022 ആയും കുറഞ്ഞു. കണ്ണൂരിൽനിന്നുള്ള ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ കൂടുതലാണെന്ന പരാതിയുമുണ്ട്. മിക്ക റൂട്ടുകളിലും ഒരു കമ്പനി മാത്രമാണ് സർവീസ് നടത്തുന്നത്.

അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ഒക്ടോബറിൽ മുൻ മാസത്തേക്കാൾ 185 പേരുടെ കുറവാണുള്ളത്.

ഈ മാസം ജിദ്ദ, ദുബായ് സെക്ടറുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് പുതുതായി സർവീസുകൾ തുടങ്ങിയിരുന്നു. ഇതോടെ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിദ്ദയിലേക്ക് കണ്ണൂരിൽനിന്ന് ഒരുമാസത്തേക്ക് സീറ്റുകൾ പൂർണമായും ബുക്കുചെയ്തിരുന്നു.

Tags

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Kannuril checking valare kooduthal aanu..yathrakkarod valare mosham behavior aanu avde ulla airport staffinu..ratum kooduthalaa avdunnu..pinne engane kannur airport prefer cheyyum

Below Post Ad