പത്താം ക്ലാസ് പാസായവർക്ക് ആർമിയിൽ അവസരം
ഇന്ത്യൻ ആർമിയിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) തസ്തികയിലേക്ക് പത്താം ക്ലാസ് പാസായവർക്ക് അവസരം. ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡിലാണ് അവസരങ്ങൾ.
18 മുതൽ 25 വയസ്സുവരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനാവുക. അർഹരായവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഡിസംബർ 2 മുമ്പ് അപേക്ഷകൾ സമർപ്പിക്കണം. ഓഫ് ലൈൻ ആയാണ് അപേക്ഷകളായക്കേണ്ടത്. എക്സാം ഡേറ്റ് അറിയിക്കുന്നതായിരിക്കും.
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ്സാണ് ഈ തസ്തികയിലേക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത
സൈറ്റിൽ നിന്ന് ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് നോട്ടിഫിക്കേഷനിൽ പറയുന്ന രേഖകൾക്കൊപ്പം “HQ Bengal Sub Area, 246, AJC Bose Road, Alipore, Kolkata-700027” എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
അപേക്ഷക്ക് സൈറ്റ് സന്ദർശിക്കുക
No comments
Post a Comment