Header Ads

  • Breaking News

    ഓൺലൈനിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു, നടപടി സ്വീകരിക്കാനൊരുങ്ങി മെറ്റ



    ഓൺലൈനിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നിലപാട് എടുക്കാനൊരുങ്ങി ടെക് ഭീമനായ മെറ്റ. അമേരിക്കയുടെ നാഷണൽ സെന്റർ ഫോർ മിസിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻസിന്റെ കൈവശമുള്ള ഡാറ്റകൾ പ്രകാരം, 2021- ൽ 44,155 കുട്ടികളാണ് ലൈംഗിക ചൂഷണത്തിന് ഇരയായിരിക്കുന്നത്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 265 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവന്നതോടെ, പ്രതിരോധ ടൂളുകൾക്കാണ് മെറ്റ രൂപം നൽകിയിരിക്കുന്നത്.

    ഫേസ്ബുക്ക് ഉപയോഗിക്കുന്ന കൗമാരക്കാരെ സ്വകാര്യതാ ഫീച്ചറുകളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് ആദ്യ ഘട്ട പ്രവർത്തനം. ആർക്കൊക്കെയാണ് ഫ്രണ്ട് ലിസ്റ്റ് കാണാനാകുന്നത്, ടാഗ് ചെയ്ത പോസ്റ്റുകൾ പരിശോധിക്കാൻ കഴിയുന്നത്, പബ്ലിക് പോസ്റ്റുകളിൽ ആർക്കൊക്കെ കമന്റ് ചെയ്യാമെന്ന് തുടങ്ങി കണ്ടെന്റുകൾ കൂടുതൽ സുരക്ഷിതമാക്കാനാണ് മെറ്റ ശ്രമിക്കുന്നത്. അതേസമയം, കൗമാരക്കാരോട് തങ്ങൾക്ക് ഇഷ്ടപ്പെടാത്ത ആളുകളെ റിപ്പോർട്ട് ചെയ്യാനും ഫേസ്ബുക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad