Header Ads

  • Breaking News

    ഫുട്‌ബോൾ കളിക്കിടെ വീണ വിദ്യാർഥിയുടെ കൈ മുറിച്ചുമാറ്റി; ആശുപത്രിയുടെ അനാസ്ഥയെന്ന് പരാതി



     കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് വിദ്യാർഥിയുടെ_ _കൈ മുറിച്ചു മാറ്റേണ്ടി വന്നതായി പരാതി.ഫുട്‌ബോൾ_ _കളിക്കിടെ വീണ് കൈയൊടിഞ്ഞ_ _വിദ്യാർഥിക്ക് ആശുപത്രിയിൽ നിന്ന്_ _ചികിത്സ വൈകി എന്നാണ് കുടുംബത്തിന്റെ ആരോപണം. തലശ്ശേരി_ _ചേറ്റുകുന്ന് സ്വദേശി സുൽത്താൻ സിദ്ദിഖിനാണ്_ _ഇടതു കൈ നഷ്ടമായത്. നടപടി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി._

     _കഴിഞ്ഞമാസം മുപ്പതിനാണ് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയുണ്ടായ വീഴ്ചയിൽ സുൽത്താൻ സിദ്ദിഖിന്റെ കൈയിലെ എല്ലുകൾ പൊട്ടിയത്. പിന്നാലെ കുട്ടിയെ വീട്ടുകാർ തലശ്ശേരി ജനറൽ ആശുപത്രിയിൽ_ _എത്തിച്ചു. എക്‌സ്-റേ മെഷീൻ പ്രവർത്തിക്കുന്നില്ലന്നും സമീപത്തെ സഹകരണ ആശുപത്രിയിൽ നിന്ന്_ _എക്‌സ്-റേ എടുത്ത് വരാനും ഡ്യൂട്ടി ഡോക്ടർ നിർദ്ദേശിച്ചു. എക്‌സ് റേ യിൽ കൈത്തണ്ടയിലെ_ _രണ്ട് എല്ലുകളിൽ പൊട്ടൽ കണ്ടെത്തി. അസ്ഥി രോഗ വിദഗ്ദൻ_ _സ്ഥലത്തില്ലാത്തതിനാൽ ഡ്യൂട്ടി ഡോക്ടർ കുട്ടിയുടെ കൈ സ്ലിന്റ് ഇട്ട ശേഷം അഡ്മിറ്റ് ചെയ്തു. പിറ്റേന്ന് അസ്ഥിരോഗ വിദഗ്ധൻ_ _ഡോക്ടർ വിജുമോൻ പരിശോധിച്ച് സർജറി നിർദ്ദേശിച്ചു. പക്ഷേ 30 ന് അഡ്മിറ്റ് ചെയ്ത വിദ്യാർഥിയുടെ സർജറി_ _നടന്നത് ഒന്നാം_ _തീയതിയാണ്._
     നേർരേഖ  വാർത്താ കൂട്ടായ്മ
     _14 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. അപ്പോഴേക്കും സ്ഥിതി അതീവ_ _ഗുരുതരമായി. പിന്നാലെ വിദ്യാർഥിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം 14 ന് കൈ മുറിച്ച് മാറ്റി.തലശേരി_ _ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ ഗുരുതര അനാസ്ഥയിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി,_ _ആരോഗ്യ മന്ത്രി,_ _മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവർക്ക്_ _മാതാപിതാക്കൾ പരാതി നൽകി. വീഴച സംഭവിച്ചുവെന്ന് കരുതുന്നില്ലെന്നും ആക്ഷേപം പരിശോധിക്കുമെന്നുമായിരുന്നു_ _ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം._



    No comments

    Post Top Ad

    Post Bottom Ad