കണ്ണൂര്‍ ജയിലില്‍ കാപ്പാ തടവുകാര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം
കണ്ണൂര്‍ : കണ്ണൂര്‍ ജയിലില്‍ വീണ്ടും തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. കാപ്പാ തടവുകാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
തടവുകാരന്‍ അമലിന് പരിക്കേറ്റു. മറ്റൊരു കാപ്പാ തടവുകാരനായ സാജനാണ് മര്‍ദ്ദിച്ചത്.
മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് കണ്ണൂര്‍ ജയിലില്‍ കാപ്പാ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നത്. വ്യാഴാഴ്ച രാവിലെ നടന്ന സംഘര്‍ഷത്തില്‍ തൃശ്ശൂര്‍ സ്വദേശി ഷഫീഖ്, അങ്കമാലി സ്വദേശി ഫിജോ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇരുവരെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

No comments
Post a Comment