വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു
ഇരിട്ടി നഗരസഭ ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി പ്രകാരം സർവേ നടത്തി കണ്ടെത്തിയ 123 വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. വിതരണം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി. ശ്രീലത കെ ഉദ്ഘാടനം ചെയ്തു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ. എ കെ രവീന്ദ്രൻ അധ്യക്ഷതയും വഹിച്ചു, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ. സുരേഷ് കെ, കൗൺസിലർ ശ്രീ.സമീർ പുന്നാട്, നഗരസഭ സെക്രട്ടറി ശ്രീ. രാഗേഷ് പാലിയേരി വീട്ടിൽ, എൻ യു എൽ എം സിറ്റി മിഷൻ മാനേജർ ശ്രീ. സുലൈമാൻ പി പി എന്നിവർ പങ്കെടുത്തു, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. കുഞ്ഞിരാമൻ കെ കെ സ്വാഗതം പറഞ്ഞു.
.jpg)
No comments
Post a Comment