Header Ads

  • Breaking News

    ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് അഞ്ചാം വാര്‍ഷികം ജനുവരി ആദ്യവാരം





    പഴയങ്ങാടി: പഴയങ്ങാടി പൊടിത്തടത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സിന്റെ അഞ്ചാം വാര്‍ഷികം ജനുവരി ആദ്യവാരത്തില്‍ നടക്കും.ഉദ്ഘാടന സമ്മേളനം, സൗജന്യ മെഡിക്കല്‍ ക്യാമ്പ്,രക്തദാനസേന രൂപീകരണം, ജില്ലാതല പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം, കലാപരിപാടികള്‍ എന്നിവയാണ് വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്നത്.

    അഞ്ചുവര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സിന്റെ മൂന്നു സ്ഥാപനങ്ങളിലായി നിലവില്‍ നൂറ്റിയന്‍പതോളം പേര്‍ ആശ്രിതരായുണ്ട്.ഡോക്ടര്‍മാരുള്‍പ്പെടെ മുപ്പതോളം ജീവനക്കാരും വൊളണ്ടിയേഴ്‌സും ഈ സ്ഥാപനങ്ങളിലുണ്ട്.കൂടാതെ നിലവില്‍ ഇരുന്നൂറോളം വീടുകളിലെത്തി പാലിയേറ്റീവ് പ്രവര്‍ത്തനവും നടത്തിവരുന്നുണ്ട്.ജില്ലയിലെ എല്ലാ പ്രദേശങ്ങളിലുമായി രൂപം കൊടുക്കുന്ന വൊളണ്ടിയേഴ്‌സിന്റെ് സഹായത്തോടെ അത്യാവശ്യ ഘട്ടങ്ങളില്‍ ഉടന്‍ വൈദ്യസഹായം ലഭ്യമാക്കുന്ന ദൗത്യമാണ് അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് ഏറ്റെടുക്കുന്നത്.


    ഇതിനായി ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ യോഗം ലോഗോ പ്രകാശനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാനായി പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദനേയും കണ്‍വീനറായി ഹനീഫ ഏഴോംമൂലയേയും ട്രഷററായി മുസമ്മില്‍ നരിക്കോടിനെയും തെരഞ്ഞെടുത്തു. എം.വിജിന്‍ എംഎല്‍എ യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ രക്ഷാധികാരികളേയും യോഗം തെരഞ്ഞെടുത്തു.യോഗത്തില്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് സെക്രട്ടറി ഉസ്താദ് റഷീദ് സഖാഫി അധ്യക്ഷത വഹിച്ചു. മിദ്‌ലാജ് അമാനി,വിശ്വനാഥന്‍, ഹനീഫ ഏഴോംമൂല തുടങ്ങിയവര്‍ സംസാരിച്ചു.


    No comments

    Post Top Ad

    Post Bottom Ad