Header Ads

  • Breaking News

    കൂടുതല്‍ കരുത്തനായി ഉമ്മന്‍ ചാണ്ടി; ജര്‍മനിയിലെ ചികിത്സക്ക് ശേഷം തിരിച്ചെത്തി






    ജര്‍മനിയിലെ ചികിത്സക്ക് ശേഷം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി തിരിച്ചെത്തി. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും എത്തിയത്.

    ജര്‍മനിയില്‍ ലേസര്‍ ശസ്ത്രക്രിയ ആണ് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത്. ലേസര്‍ ശസ്ത്രക്രിയക്ക് ശേഷം ഉന്മേഷവാനായുള്ള ഉമ്മന്‍ ചാണ്ടിയുടെ ചിത്രം മകന്‍ ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

    തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിയെ ഞായറാഴ്ച ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തിരുന്നു. നവംബര്‍ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉമ്മന്‍ ചാണ്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

    ഉമ്മന്‍ ചാണ്ടി ഉന്മേഷവാനാണെന്നും ലേസര്‍ ശാസ്ത്രക്രിയയായതിനാല്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും അതിവേഗം പൂര്‍ണ ആരോഗ്യത്തിലേക്കു മടങ്ങിയെത്തുമെന്നും ഒപ്പമുള്ള ബെന്നി ബഹനാന്‍ എംപി അറിയിച്ചു. മക്കളായ മറിയ ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവരും ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.


    No comments

    Post Top Ad

    Post Bottom Ad