Header Ads

  • Breaking News

    ഓട്ടോറിക്ഷ തൊഴിൽ മേഖല സ്തംഭിക്കുന്നതായി തൊഴിലാളികൾ



    ഓട്ടോറിക്ഷ തൊഴിൽ മേഖല സ്തംഭിക്കുന്നതായി തൊഴിലാളികൾ ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാകളാണ് തൊഴിൽ രംഗം സ്തംഭിക്കുന്നതായി പറയുന്നത് ടൗണിൽ ഐറീസ് ഓട്ടോ ടാക്സി ഉൾപ്പെടെ 150 ൽ അധികം ഓട്ടോ റിക്ഷകളാണ് സർവ്വീസ് നടത്തുന്നത് സാമ്പത്തീകമാന്ദ്യം പിടി പെട്ടത് ഈ മേഖലയിലാണ് യെന്ന് ഡ്രൈവർമാർ പറയുന്നു. ആറളം ഫാമിലുൾപ്പെടെ ശമ്പളം ലഭിക്കാത്തതും ഓട്ടോ റിക്ഷാ മേഖലയിൽ തൊഴിൽ കുറയാൻ കാരണമായിട്ടുണ്ട് രാവിലെ സ്റ്റാന്റിൽ വന്നാൽ മണിക്കൂറുകളോളം വെയിറ്റ് ചെയ്താലാണ് ഒരു ഓട്ടം കിട്ടുകയെന്ന് ഇവർ പറയുന്നു ചില ദിവസങ്ങളിൽ ഭക്ഷണത്തിനുള്ള വക പോലും കിട്ടാറില്ലെന്നും തൊഴിലാളികൾ പറയുന്നു പലരും ഈ മേഖല ഒഴിവാക്കി പോകുന്ന അവസ്ഥയും ഉണ്ടാകുന്നു വാഹനത്തിന്റെ ടാക്സ് , ഇൻഷുറൻസ് , ഫൈനാൻസ് തുടങ്ങിയവ അടയ്ക്കാൻ ബുദ്ധിമുട്ടുന്നവരാണ് ഓട്ടോ റിക്ഷാ തൊഴിലാളികളിൽ ഏറിയ പങ്കും റോഡുകളുടെ ശോചനീയാവസ്ഥയും ഓട്ടം കുറയാൻ കാരണമാകുന്നു. സ്കൂട്ടർ, ബൈക്ക് തുടങ്ങിയവയുടെ ഉപയോഗം വർദ്ധിച്ചതും ഓട്ടോ റിക്ഷാ തൊഴിൽ രംഗം മന്ദീഭവിക്കാൻ കാരണമാകുന്നുണ്ട്. റിപ്പോർട്ട് : കെ. ബി.ഉത്തമൻ

    No comments

    Post Top Ad

    Post Bottom Ad