Header Ads

  • Breaking News

    ജോബ് ഫെയർ




    ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നവംബർ 11 വെള്ളിയാഴ്ച രാവിലെ 10 മുതൽ 2 മണി വരെ അഭിമുഖം നടത്തുന്നു.

    ഒഴിവുകൾ: അക്കൗണ്ടന്റ്, ഫാർമസിസ്റ്റ്, ഇവാല്വേറ്റർ (ഓട്ടോമൊബൈൽ), റിസപ്ഷനിസ്റ്റ്/ കാഷ്യർ, ടീം ലീഡർ (പർച്ചേസ്), ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, സെയിൽസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ, ക്യാപ്റ്റൻ, സപ്ലയർ, സെക്യൂരിറ്റി, ഡെലിവറി ബോയ്.

    യോഗ്യത: എംബിഎ, ഓട്ടോമൊബൈലിൽ ഡിഗ്രി/ ഡിപ്ലോമ, ബി.കോം, എം.കോം, പി.ജി, ഡിഗ്രി, പ്ലസ് ടു, എസ് എസ് എൽ സി.

    താൽപര്യമുള്ളവർക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് രജിസ്ട്രേഷൻ സ്ലിപ്പുമായി പങ്കെടുക്കാം.

    ഫോൺ: 0497 2707610, 6282942066

    No comments

    Post Top Ad

    Post Bottom Ad