Header Ads

  • Breaking News

    മോട്ടോര്‍ വാഹന വകുപ്പില്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവ്



    ഇ-മൊബിലിറ്റി, സമാന്തര ഇന്ധനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് 2023 ജനുവരിയില്‍ സംഘടിപ്പിക്കുന്ന ‘ഇവോള്‍വ് – 23’ അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി റിസോഴ്‌സ് പേഴ്‌സനെ ആവശ്യമുണ്ട്.

    ഓട്ടോമോട്ടീവ് ടെക്‌നോളജിയില്‍ നല്ല ഗ്രാഹ്യമുള്ള ആളായിരിക്കണം. വിഷയ വിദഗ്ധരുമായി ചര്‍ച്ച നടത്തി, ബന്ധപ്പെട്ട വകുപ്പുകള്‍, വ്യവസായ മേഖല, ഇവന്റ് മാനേജ്മെന്റ് കമ്പനി എന്നിവരുമായി ഏകോപിപ്പിച്ച് നല്ല രീതിയില്‍ സംഘാടനം നടത്തണം.

    യോഗ്യത ഓട്ടോമോട്ടീവ് ടെക്‌നോളജി മേഖലയില്‍ പി.എച്ച്.ഡി. ഗവേഷണ മേഖലയിലെ പരിചയം അഭികാമ്യ യോഗ്യതയാണ്. 2022 ഡിസംബര്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി.

    പ്രായം 50 വയസില്‍ താഴെയായിരിക്കണം. പ്രതിമാസവേതനം 75,000 രൂപ. ഇന്റര്‍വ്യൂ മുഖേനയാണ് തെരഞ്ഞെടുപ്പ്. താത്പര്യമുള്ളവര്‍ വിശദ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ evolve2023kerala@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കണം. അവസാന തീയതി നവംബര്‍ 19.

    No comments

    Post Top Ad

    Post Bottom Ad