കണ്ണൂർ വിമാനതാവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി
മട്ടന്നൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും സ്വർണം പിടികൂടി. 942 ഗ്രാം സ്വർണം ആണ് കസ്റ്റംസ് പിടികൂടിയത്. വിപണിയിൽ ഏകദേശം 48 ലക്ഷത്തോളം വില വരുന്ന സ്വർണം ആണ് പിടികൂടിയത്. കോഴിക്കോട് കാപ്പാട് സ്വദേശിയാണ് പിടിയിലായത് ബഹ്‌റൈൻൽ നിന്നാണ് ഇയാൾ കണ്ണൂരിലേക്ക് വന്നത് മലധ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.


No comments
Post a Comment