Header Ads

  • Breaking News

    ചെറുകുന്ന് താവം റെയിൽ പാളത്തിൽ ചെങ്കല്ല്




    ചെറുകുന്ന് : താവം റെയിൽപ്പാളത്തിൽ ചെങ്കല്ല് വെച്ചതായി കണ്ടെത്തി. ചെറുകുന്ന് താവം പള്ളിക്ക് സമീപത്തെ റെയിൽപ്പാളത്തിലാണ് വലിയ ചെങ്കല്ല് കണ്ടത്. തിങ്കളാഴ്ച പുലർച്ചെ 12.30-നായിരുന്നു സംഭവം. പതിവ്‌ പരിശോധനയ്ക്കിടെ റെയിൽവേ ട്രാക്ക്മാൻമാരുടെ ശ്രദ്ധയിൽ പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. ജീവനക്കാർ ഉടൻ കല്ല് നീക്കി. റെയിൽവേ സംരക്ഷണസേനയും  പോലീസ് നായയും സ്ഥത്തെത്തി.

    ഈ വർഷം മൂന്നാം തവണയാണ് കണ്ണൂർ പരിധിയിൽ പാളത്തിൽ കല്ല് കണ്ടെത്തുന്നത്. കണ്ണൂർ സൗത്ത്, കല്യാശ്ശേരി എന്നിവിടങ്ങളിലാണ് ഇതിന്‌ മുൻപ്‌ അജ്ഞാതർ കല്ല്‌ വെച്ചത്.

    ഇത്രയും വലിയ കല്ല് പാളത്തിൽ വെച്ചത് റെയിൽവേ ഗൗരവത്തോടെയാണ് കാണുന്നത്. അന്വേഷണം ഊർജിതമാക്കിയതായി ആർ.പി.എഫ്. ഇൻസ്പെക്ടർ ബിനോയ് ആന്റണി പറഞ്ഞു.

    സംഭവസ്ഥലത്ത് നടത്തിയ അന്വേഷണത്തിൽ റെയിൽപ്പാളത്തിന് സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന മൂന്ന് മറുനാടൻ തൊഴിലാളികളെ ആർ.പി.എഫ്. കസ്റ്റഡിയിലെടുത്തിരുന്നു.ഇവരെ ചോദ്യം ചെയ്തു. എന്നാൽ ഇവർക്ക് ഇതിൽ പങ്കില്ലെന്ന് ആർ.പി.എഫ്. അധികൃതർ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad