Header Ads

  • Breaking News

    മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ പുലിമുട്ടും,ഷെഡും ഇലാത്തതിനാൽ മൽസ്യത്തൊഴിലാളികൾ ദുരിതത്തിൽ


     



    മുഴപ്പിലങ്ങാട് :മൽസ്യ ത്തൊഴിലാളികളുടെ പ്രധാന ആവശ്യമായ പുലിമുട്ട് നിർമ്മാണവും,ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ഷെഡും വേണമെന്ന ആവശ്യത്തിന് ഒരു പരിഗണയും  നൽകാതെ കോടികളാണ് ഡ്രൈവ് ഇൻ ബീച്ചിന്റെ വികസനത്തിന് വേണ്ടി ചെലവഴിക്കുന്നത് പുലിമുട്ട് ഇല്ലാത്തതിനാൽ വള്ളങ്ങൾ  കരയിൽ കയറ്റി വെക്കണം.ഉപയോഗ ശൂന്യമായ കാറുകളുടെ ടയറുകൾ വിലകൊടുത്തു വാങ്ങി അതിന്മേൽ വള്ളങ്ങൾ കയറ്റി വെച്ച്  കയറിട്ട്  വലിച്ചാണ് വള്ളങ്ങൾ കരയിൽ കയറ്റുന്നതും ,കടലിലേക്കിറക്കുന്നതും.ഉപകരണങ്ങൾ സൂക്ഷിക്കാൻ ഷെഡ് ഇല്ലാത്തതിനാൽ അടുത്തുള്ള പാർക്കിലാണ് സൂക്ഷിക്കുന്നത്. മത്സ്യ തൊഴിലകളുടെ ആവശ്യം വർഷങ്ങൾക്ക് മുമ്പ് തന്നെ ഫിഷറീസ് വകുപ്പിനെ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.മുഴപ്പിലങ്ങാട് :മൽസ്യ ത്തൊഴിലാളികളുടെ പ്രധാന ആവശ്യമായ പുലിമുട്ട് നിർമ്മാണവും,ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ഷെഡും വേണമെന്ന ആവശ്യത്തിന് ഒരു പരിഗണയും  നൽകാതെ കോടികളാണ് ഡ്രൈവ് ഇൻ ബീച്ചിന്റെ വികസനത്തിന് വേണ്ടി ചെലവഴിക്കുന്നത് 


    No comments

    Post Top Ad

    Post Bottom Ad