തലശ്ശേരിയിലെ കവർച്ചക്കുപിന്നിലും അന്തർസംസ്ഥാന മോഷണസംഘം
കണ്ണൂരിൽ കഴിഞ്ഞദിവസം അറസ്റ്റിലായവരുടെ വിരലടയാളം കുയ്യാലിയിൽ മോഷണം നടന്ന വീട്ടിൽനിന്ന് ലഭിച്ച വിരലടയാളവുമായി സാമ്യം തലശ്ശേരി കുയ്യാലിയിലെ വീട്ടിൽനിന്ന് ഒരുമാസം മുമ്പ് 17 പവൻ കവർന്ന സംഭവത്തിനുപിന്നിലും കണ്ണൂരിൽ കഴിഞ്ഞദിവസം അറസ്റ്റിലായ അന്തർ സംസ്ഥാന മോഷണസംഘം. കുയ്യാലിയിലെ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളം മോഷണസംഘത്തിലെ രണ്ടുപേരുടേതുമായി സാമ്യമുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞദിവസം പയ്യാമ്പലത്ത് അശോകന്റെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിലാണ് ന്യൂഡൽഹി ഗുരുനാനാക്ക് മാർക്കറ്റിലെ മഹേന്ദ്ര (50), ഉത്തർപ്രദേശ് സ്വദേശികളായ അക്ബർപൂർ രവീന്ദ്രപാൽ ഗൗതം (28), സംബാൽ ജന്നത്ത് ഇന്റർ കോളജിന് സമീപം റംബറോസ് (26) എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്. ഇതിൽ റംബറോസ്, മഹേന്ദ്ര എന്നിവരുടെ വിരലടയാളമാണ് കുയ്യാലിയുമായി സാമ്യം.. തളിപ്പറമ്പ് അടക്കമുള്ള കവർച്ച കേസുകളിൽ പ്രതികൾക്ക് പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
.jpg)
No comments
Post a Comment