Header Ads

  • Breaking News

    ഇനി കോൺടാക്ട് നമ്പർ എളുപ്പത്തിൽ ഷെയർ ചെയ്യാം, പുതിയ ഫീച്ചർ ഉടൻ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്




    ഉപയോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന മുൻനിര മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോൺടാക്ട് നമ്പറുകൾ ഷെയർ ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. നിലവിൽ, ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. എന്നാൽ, ഉടൻ തന്നെ എല്ലാ ഉപഭോക്താക്കളിലേക്കും ഈ സേവനം ലഭ്യമാക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്.

    ‘കോൺടാക്ട് കാർഡ്’ എന്ന പേരിലാണ് ഈ ഫീച്ചർ അറിയപ്പെടുക. കോൺടാക്ട് നമ്പർ ആവശ്യമുള്ളവർക്ക് എളുപ്പത്തിൽ തന്നെ അഡ്രസ് ബുക്കിലേക്ക് നമ്പറുകൾ സേവ് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിൻഡോസ് 2.2247.2.0 അപ്ഡേറ്റിനായുള്ള വാട്സ്ആപ്പ് ബീറ്റാ വേർഷനിലാണ് കോൺടാക്ട് കാർഡ് ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad