Header Ads

  • Breaking News

    ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിശക്തമാകുന്നു, സംസ്ഥാനത്ത് അതിതീവ്ര മഴ പെയ്യും: ജാഗ്രതാ നിര്‍ദ്ദേശം



    തിരുവനന്തപുരം : സംസ്ഥാനത്ത് നവംബര്‍ 12,13 തിയതികളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായാണ് മഴ വരും ദിവസങ്ങളില്‍ ശക്തമാവുക.

    ശനി, ഞായര്‍ ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് പുറമെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതിന് പുറമെ നവംബര്‍ 9 മുതല്‍ 12 വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ന്യൂനമര്‍ദ്ദം തമിഴ്നാട്, പുതുച്ചേരി തീരത്തേക്കു നീങ്ങാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പില്‍ പറയുന്നു.

    കേന്ദ്ര കാലാവസ്ഥാവകുപ്പ് ശനി, ഞായര്‍ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

    12-11-2022: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

    13-11-2022: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

     

    No comments

    Post Top Ad

    Post Bottom Ad