Header Ads

  • Breaking News

    ഏപ്രിൽ മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും റേഷൻ കടകളിലൂടെ പോഷകസമ്പുഷ്ട അരി നൽകാൻ നീക്കം



    കേരളത്തിലെ എല്ലാ ജില്ലകളിലും റേഷൻ കടകളിലൂടെ പോഷകസമ്പുഷ്ട അരി (ഫോർട്ടിഫൈഡ് റൈസ്) നൽകാൻ നീക്കം. വരുന്ന സാമ്പത്തികവർഷത്തോടെ രാജ്യമാകെ എല്ലാ സർക്കാർ പദ്ധതികളിലും ഫോർട്ടിഫൈഡ് അരി വിതരണം ചെയ്യാനാണ് കേന്ദ്ര തീരുമാനം. കഴിഞ്ഞദിവസം ഡൽഹിയിൽ സംസ്ഥാന ഭക്ഷ്യ സെക്രട്ടറിമാരുടെ യോഗത്തിൽ കേന്ദ്രം നൽകിയ നിർദേശത്തോടു കേരളം യോജിച്ചതായാണു വിവരം. എന്നാൽ, പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നു സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.

    നിലവിൽ കേരളത്തിൽ വിതരണം ചെയ്യുന്ന ചമ്പ (മട്ട) അരിയിൽ ധാരാളം പോഷകമുള്ളതിനാൽ കൂടുതൽ സമ്പുഷ്ടീകരണം ആവശ്യമില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. എന്നാൽ, ഫോർട്ടിഫൈഡ് അരി നൽകിയില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽനിന്ന് സബ്സിഡി ഇനത്തിൽ അരി ലഭിക്കില്ലെന്നാണു വ്യവസ്ഥ. നിലവിൽ വയനാട് ജില്ലയിലാണ്
    പരീക്ഷണാടിസ്ഥാനത്തിൽ ഫോർട്ടിഫൈഡ് അരി നൽകുന്നത്. ഉച്ചഭക്ഷണ പദ്ധതി,
    സംയോജിത ശിശുവികസന പദ്ധതി എന്നിവയ്ക്കായും ഇതാണു നൽകുന്നത്. ഫോർട്ടിഫൈഡ് അരിയുടെ സംഭരണം, വിതരണം അടക്കമുള്ള കാര്യങ്ങളിൽ സമയബന്ധിത നടപടി
    സ്വീകരിക്കണമെന്നാണ് കേന്ദ്ര ഭക്ഷ്യ-
    പൊതുവിതരണ സെക്രട്ടറി സഞ്ജീവ് ചോപ്ര സംസ്ഥാനങ്ങളോടു നിർദേശിച്ചിരിക്കുന്നത്. 2021 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണിത്.

    No comments

    Post Top Ad

    Post Bottom Ad