കണ്ണൂർ കോർപറേഷൻ പ്രീപെയ്ഡ് ഓട്ടോ സംവിധാനം: നഗരപരിധി സംബന്ധിച്ച് ധാരണയായി
കണ്ണൂർ നഗരത്തിൽ പ്രീപെയ്ഡ് ഓട്ടോ
സംവിധാനം പുനരാരംഭിക്കുന്നത്
സംബന്ധിച്ച് പോലീസ് അധികാരികൾ,
റവന്യു, മോട്ടോർ വാഹനവകുപ്പ്
ഉദ്യോഗസ്ഥർ, ഓട്ടോ തൊഴിലാളി
സംഘടനാനേതാക്കൾ എന്നിവരുടെ
യോഗം കോർപ്പറേഷൻ ഓഫീസിൽ
ചേർന്നു. പ്രീപെയ്ഡ് ഓട്ടോ
സംവിധാനത്തിനുള്ള നഗരപരിധി താഴെ
പറയും പ്രകാരം
പുനക്രമീകരിക്കുന്നതിന് ധാരണയായി.
തലശ്ശേരി ഭാഗത്ത് മേലെച്ചൊവ്വ വരെയും തളിപ്പറമ്പ് ഭാഗത്ത് വനിതാ കോളേജ് വരെയും അഴീക്കൽ ഭാഗം ചാലാട് വരെയും പയ്യാമ്പലം ഭാഗം കാനത്തൂർ കാവ് വരെയും സിറ്റി ഭാഗം കുറുവ റോഡ് ജംഗ്ഷൻ വരെയും കക്കാട് ഭാഗം അരയാൽത്തറ വരെയും തളാപ്പ് ലളിത സർവ്വീസ് സെന്റർ വരെയും ആക്കി ക്രമീകരിക്കുന്നതിന് ധാരണയായി.
യോഗത്തിൽ മേയർ അഡ്വ.ടി.ഒ മോഹനൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ.ഷബീന ടീച്ചർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി ഷമീമ ടീച്ചർ, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ മുസ്ലീഹ് മഠത്തിൽ, ടി രവീന്ദ്രൻ, വി കെ ഷൈജു, പ്രകാശൻ പയ്യനാടൻ, ബീബി, കണ്ണൂർ ട്രാഫിക് എസ്.ഐ മനോജ് കുമാർ വി വി, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എസ്.ഐ വിൽസൺ പി.ജെ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺ കുമാർ എൻ.കെ, ട്രാഫിക് എ.എസ്.ഐ ബാബുരാജൻ പി വി, ഡെപ്യൂട്ടി തഹസിൽദാർ എ ശൈലേന്ദ്രൻ, വിവിധ ഓട്ടോ തൊഴിലാളി സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

No comments
Post a Comment