Header Ads

  • Breaking News

    ലൈറ്റിങ് ഡിസൈൻ പ്രോഗ്രാം;അപേക്ഷ ക്ഷണിച്ചു



    സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിങ് ഡിസൈൻ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പത്താം ക്ലാസ് . ആറുമാസത്തെ കോഴ്സിന്റെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ തിരുവനന്തപുരം കാമിയോ ലൈറ്റ് അക്കാദമിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം എസ് ആർ സി ഓഫീസിൽ ലഭിക്കും. https://srccc.in/download ൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്തും അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.inൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31. വിലാസം: ഡയറക്ടർ സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി ഒ,തിരുവനന്തപുരം . ഫോൺ 0471 2325101, 8281114464

    No comments

    Post Top Ad

    Post Bottom Ad