Header Ads

  • Breaking News

    തളിപ്പറമ്പ സൗത്ത് ഇന്ത്യൻ ബാങ്കിൽ വ്യാജ സ്വർണ ലോക്കറ്റുകൾ പണയം വെച്ച് 72.70 ലക്ഷം തട്ടിയെടുത്തു


     



    തളിപ്പറമ്പ് : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തളിപ്പറമ്പ ശാഖയിലാണ് വ്യാജ  സ്വർണം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്തത്.റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ തൃക്കരിപ്പൂർ സ്വദേശി ജാഫറും ,ബന്ധുക്കളും,സുഹൃത്തുക്കളും അടക്കം പത്തോളം പേർ ചേർന്നാണ് ഈയ്യകട്ടയുടെ മേൽ നാല്  ഗ്രാം സ്വർണം പൂശിയ രണ്ടു കിലോഗ്രാമിലധികം വരുന്ന ലോക്കറ്റുകൾ പണയം വെച്ചത്. 2020 ൽ വെച്ച സ്വർണം രണ്ട് വര്ഷം കഴിഞ്ഞിട്ടും  തിരിച്ചെടുക്കാത്തതിനാൽ ലേലം ചെയ്യുന്നതിനായി മുറിച്ച്  പരിശോധിച്ചപ്പോഴാണ്  ഈയക്കട്ടയ്ക്ക് പുറത്ത് സ്വർണം പൂശിയതാണെന്ന് മനസ്സിലായത്. തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു

    No comments

    Post Top Ad

    Post Bottom Ad