പാൽ വില ലീറ്ററിന് 5 രൂപ കൂടും;ഡിസംബർ 1 മുതൽ നടപ്പാക്കാൻ സാധ്യത
Type Here to Get Search Results !

പാൽ വില ലീറ്ററിന് 5 രൂപ കൂടും;ഡിസംബർ 1 മുതൽ നടപ്പാക്കാൻ സാധ്യതസംസ്ഥാനത്ത് പാൽ വില കൂടും.വിലവർധന ഡിസംബർ 1 മുതൽ നടപ്പാക്കുമെന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു.അനുബന്ധ ഉൽപന്നങ്ങൾക്കും വില കൂട്ടും.ലീറ്ററിന് 5 രൂപയാണ് വർധന. വർധിപ്പിക്കുന്ന ഒാരോ രൂപയ്ക്കും 88 പൈസ വീതം കർഷകനു നൽകാനാണു നിലവിലെ തീരുമാനമെന്നു മന്ത്രി പറഞ്ഞു. പാൽ വില ലീറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മിൽമ നിയോഗിച്ച വിദഗ്ധസമിതി സർക്കാരിനോട് ശുപാർശ ചെയ്‌തത്. വലിയ രീതിയിൽ വിലകൂട്ടുന്നത് ജനരോഷമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് വർധന 5 രൂപയിൽ നിർത്താൻ സർക്കാർ തീരുമാനിച്ചത്. നിലവിലെ സാഹചര്യം പരിഗണിച്ചാണ് മിൽമയുടെ ശുപാർശ അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു.കാലിത്തീറ്റയ്ക്ക് ഉൾപ്പെടെ വില ഇരട്ടി‍യായ സാഹചര്യത്തിൽ ആനുകൂല്യങ്ങൾ നേരിട്ടു ലഭ്യമാക്കണമെന്നാണു ക്ഷീരകർഷകരുടെ ആവശ്യം

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad